പു​നര​ധി​വാ​സ വാ​യ്പാ യോ​ഗ്യ​ത നി​ര്‍​ണയ ക്യാ​മ്പ് ഇ​ന്ന്
Tuesday, October 15, 2019 12:35 AM IST
കോ​ഴി​ക്കോ​ട്: പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണത്തോ​ടെ ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ല്ലാ​യി റോ​ഡി​ലെ സ്നേ​ഹാ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പു​നര​ധി​വാ​സ വാ​യ്പാ യോ​ഗ്യ​ത നി​ര്‍​ണയ ക്യാ​മ്പ് ന​ട​ക്കും.
തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്ക് തു​ട​ങ്ങാ​വു​ന്ന സം​രം​ഭ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വഹിക്കും.
കെ​ഡി​സി ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​പി.അ​ജ​യ​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​എം. നി​യാ​സ്, സി​എം​ഡി ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി. സു​രേ​ഷ്, നോ​ര്‍​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സം​രം​ഭ​ക​ര്‍​ക്ക് മൂ​ല​ധ​ന, പ​ലി​ശ സ​ബ്സി​ഡി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യുടെ‍ കീ​ഴി​ല്‍ സം​രം​ഭ​ക​രാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​വ​ര്‍ തു​ട​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളെക്കു​റി​ച്ചു​ള്ള അ​ട​ങ്ക​ല്‍ തു​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഘു വി​വ​ര​ണ​വും കു​റ​ഞ്ഞ​ത് ര​ണ്ട് വ​ര്‍​ഷം വി​ദേ​ശ​വാ​സം തെ​ളി​യി​ക്കു​ന്ന പാ​സ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പും, മൂ​ന്ന് പാ​സ്സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും സ​ഹി​തം കൃ​ത്യ സ​മ​യ​ത്ത് പ​രി​പാ​ടി​യി​ല്‍ എ​ത്ത​ണം. നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ വെ​ബ് സൈ​റ്റാ​യ www.norkaroots.org ല്‍ ​മു​ന്‍​കൂ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്യാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ സി​എം​ഡി​യു​ടെ സ​ഹാ​യ കേ​ന്ദ്രം (0471-2329738) ന​മ്പ​റി​ലും, നോ​ര്‍​ക്ക റൂ​ട്ട്സി​നന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​രാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) 00918802012345 (വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ് കോ​ള്‍ സേ​വ​നം) 0495-2304885, 2304882 ന​മ്പ​രി​ലും ല​ഭി​ക്കും.