കൂ​ട​ര​ഞ്ഞി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന
Tuesday, October 15, 2019 12:36 AM IST
കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​ര​ഞ്ഞി, ക​ക്കാ​ടം​പൊ​യി​ൽ അ​ങ്ങാ​ടി​ക​ളി​ൽ മ​ലി​ന ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു എ​ന്ന പ​രാ​തി​യി​ൽ കൂ​മ്പാ​റ​യി​ലെ ഏ​താ​നും വീ​ടു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. പു​ക​യി​ല വി​രു​ദ്ധ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 2600 രൂ​പ ഫൈ​ൻ ഈ​ടാ​ക്കി.
മ​ലി​ന ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി​യ സ്വ​കാ​ര്യ വ്യ​ക്തി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി ആ​യി നോ​ട്ടീ​സ് ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സ്വ​കാ​ര്യ ക്ലി​നി​ക്കി​ന് ഉ​ൾ​പ്പെ​ടെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളും, വ്യ​ക്തി​ക​ളും ഏ​തൊ​ക്കെ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ അ​റി​യി​ച്ചു.
ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ൺ​സ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജി​തേ​ഷ്, ജെ​സ്റ്റി ജി ​ജോ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.