സൈ​ക്കോ​ള​ജി സെ​മി​നാ​ർ ‘എ​സ്പെ​ര​ൻ​സ' സംഘടിപ്പിച്ചു
Wednesday, October 16, 2019 12:17 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ഏ​ക​ദി​ന സ്റ്റേ​റ്റ് ലെ​വ​ൽ സൈ​ക്കോ​ള​ജി സെ​മി​നാ​ർ 'എ​സ്പെ​ര​ൻ​സ' വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. അ​ൽ​ഫോ​ൻ​സാ കോ​ള​ജ്, കോ​മ്പ​സി​റ്റ് റീ​ജണൽ സെ​ന്‍റ​ർ കോ​ഴി​ക്കോ​ട്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് മ​ല​ബാ​ർ റീ​ജി​യ​ൺ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ഇം​ഹാ​ൻ​സ് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ൽ സ​ലാം, മ​ങ്ക​ട ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് പ്രൊ​ഫ​സ​ർ മു​ഹ​മ്മ​ദ് ജു​നൈ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ങ​ര​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​മ്പ​സി​റ്റ് റീ​ജണ​ൽ സെ​ൻ​റ​ർ കോ​ഴി​ക്കോ​ട് ഡ​യ​റ​ക്ട​ർ ഡോ. ​റോ​ഷ​ൻ ബി​ജ്ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നീ​ഷ് അ​ഗ​സ്റ്റി​ൻ സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ വി​ൻ​സി ജോ​സ​ഫ്, ദീ​പ ഡൊ​മി​നി​ക്, ബ​സ​ലേ​ൽ സു​ഗ​ത്, ര​മ്യ സി ​അ​ല​ക്സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്നേ​ഹ മാ​ത്യു, അ​ജീ​ന ജോ​സ​ഫ്, അ​നി​ല വി ​അ​ബ്രാ​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.