കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ
Wednesday, October 16, 2019 12:17 AM IST
കൂ​രാ​ച്ചു​ണ്ട്: ടൗ​ണി​ൽ തെ​രു നാ​യ​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു​ന​ട​ക്കു​ന്ന തെ​രു​വു നാ​യ​ക​ളി​ൽ പ​ല​തും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​മി​ക്കു​ന്ന​താ​യി പ​രാ​തി​യു​മു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ലും ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത് ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്കും പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കും നാ​യ​ശ​ല്യം ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.
നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​മു​ണ്ട്. ടൗ​ണി​ൽ നി​ന്നും ബ​സ്സ്റ്റാ​ൻ​റി​ലേ​ക്ക് തി​രി​യു​ന്ന ക​വ​ല​യി​ൽ സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്ക് നാ​ളു​ക​ളാ​യി അ​ണ​ഞ്ഞ​തോ​ടെ ഇ​വി​ടം ഇ​രു​ട്ടി​ലാ​യ​തും യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി .
ഭീ​ക്ഷ​ണി​യാ​യി മാ​റി​യ തെ​രു​വു​നാ​യ​ക​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തെ​രു​വു​വി​ള​ക്ക് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.