ശു​ചീ​ക​ര​ണവു​മാ​യി ഡോ​ൺ ബോ​സ്കോ വി​ദ്യാ​ർ​ഥിക​ൾ
Wednesday, October 16, 2019 12:19 AM IST
മു​ക്കം: മാ​മ്പ​റ്റ ഡോ​ൺ​ബോ​സ്കോ കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വ്വീ​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥിക​ൾ ന​ട​ത്തു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ശു​ചീ​ക​ര​ണത്തിനു തു​ട​ക്ക​മാ​യി. മ​ണാ​ശേ​രി ഹോ​മി​യോ ഹോ​സ്പി​റ്റ​ലി​ന്‍റെ പ​രി​സ​രം ശു​ചീ​ക​രി​ച്ച് മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കു​ഞ്ഞ​ൻ ഉദ്ഘാടനം നി​ർ​വഹി​ച്ചു.
ഡോ​ൺ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജി​ബി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ എ​ൻ. ച​ന്ദ്ര​ൻ, സോ​ഷ്യ​ൽ സ​ർ​വീസ് കോ-​ഓ​ർഡി​നേ​റ്റ​ർ കെ.​വി. വി​ജ​യ​ൻ, ഡോ. ​മ​കു​ടം ത​മ്പി, അ​ഗ​സ്റ്റി​ൻ, ര​വീ​ന്ദ്ര​ൻ, പ്രേ​മ​ൻ, അ​ധ്യാ​പ​ക​രാ​യ നെ​വി​ൽ സി ​മാ​ത്യു, ഷൈ​മ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 16, 17, 18 തീ​യ്യ​തി​ക​ളി​ൽ മു​ക്കം ന​ഗ​ര ശു​ചീ​ക​ര​ണ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ഡോ​ൺ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജി​ബി ജോ​സ് അ​റി​യി​ച്ചു.
മു​ക്കം ന​ഗ​ര ശു​ചീ​ക​ര​ണ​ത്തി​ന് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് സോ​ഷ്യ​ൽ സ​ർ​വ്വീ​സ് കോ-​ഓ​ർഡി​നേ​റ്റ​ർ കെ.വി .വി​ജ​യ​ൻ അ​റി​യി​ച്ചു.