ചേ​ന്നമം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വീ​ണ്ടും ചാ​മ്പ്യ​ന്മാ​ർ
Thursday, October 17, 2019 12:30 AM IST
മു​ക്കം: മു​ക്കം ഉ​പ​ജി​ല്ല ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, ഐ​ടി മേ​ള​യി​ൽ ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വീ​ണ്ടും ചാ​മ്പ്യ​ന്മാ​ർ. ഹൈ​സ്കൂ​ൾ വി​ഭാ​ഗം സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ചാ​മ്പ്യന്മാ​രാ​കു​ന്ന​ത്.
കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. സ​യ​ൻ​സ് (ശാ​സ്ത്രം) ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ടും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചേ​ന്നമം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റിയും ഒ​ന്നാം സ്ഥാ​നം നേ​ടി. കൂ​മ്പാ​റ എ​ഫ്എം​എ​ച്ച്എ​സ്എ​സ്, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ം നേടി. സ​യ​ൻ​സ് എ​ൽ​പി വി​ഭാ​ഗം കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സും, യു​പി വി​ഭാ​ഗം ജി​എം യു​പി സ്കൂ​ൾ കൊ​ടി​യ​ത്തൂ​രു​മാ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​ർ.
സ​യ​ൻ​സ് എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും, കൊ​ടി​യ​ത്തൂ​ർ ജി​എം യു ​പി നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ൽ ചേ​ന്ദ​മം​ഗ​ല്ലൂ​ർ ജി​എം യു​പി സ്കൂ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​ന. സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ൽ​പി വി​ഭാ​ഗം ആ​ന​യാം​കു​ന്ന് ഗ​വ. എ​ൽ​പി സ്കൂ​ളും യു​പി വി​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പു​ല്ലൂ​രാം​പാ​റ​യും ഒ​ന്നാം സ്ഥാ​നം നേ​ടി. കൊ​ടി​യ​ത്തൂ​ർ ജി​എം യു​പി സ്കൂ​ൾ, എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. സോ​ഷ്യ​ൽ സ​യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.
കൂ​മ്പാ​റ ഫാ​ത്തി​മാ ബി ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മേ​ള​യി​ൽ ഉ​പ​ജി​ല്ല​യി​ലെ 70 ഓ​ളം സ്കു​ളു​ക​ളി​ൽ നി​ന്നാ​യി 400 ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.