ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണം പ​ണി മു​ട​ക്കി: തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ
Thursday, October 17, 2019 12:30 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ക്ളീ​നിം​ഗ് മെ​ഷീ​ൻ (റൂ​ട്ട് സ്ക്ര​ബ് ഡ്ര​യ​ർ മെ​ഷീ​ൻ ) പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം ദു​രി​ത​ത്തി​ലാ​യി. ക​ഴി​ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന മെ​ഷീ​ൻ കാ​ര​ണം ഇ​വ​രു​ടെ ജോ​ലി ഭാ​രം ഏ​റി​യി​രി​ക്കു​ക​യാ​ണ്. ത​റ തു​ട​യ്ക്കാ​നും അ​ടി​ച്ചു​വാ​രാ​നും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 12 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദി​വ​സ വേ​ത​ന​ത്തി​നു ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.
ആ​റു പേ​രാ​ണ് രാ​വി​ലെ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​രി​ൽ നാ​ലു പേ​ർ ചെ​യ്യു​ന്ന ജോ​ലി​യാ​ണ് റൂ​ട്ട് സ്ക്ര​ബ് ഡ്രെ​യ‌​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് വെ​റും പ​ത്ത്‌ മി​നി​റ്റു​ക​ൾ കൊ​ണ്ട് ചെ​യ്തു തീ​ർ​ക്കു​ന്ന​ത്. വാ​ർ​ഡു​ക​ളി​ലും പു​റ​ത്തു​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ​ട​ങ്ങ​ളും അ​ടി​ച്ച് വാ​രു​ന്ന​തോ​ടൊ​പ്പം തു​ട​ച്ച് വൃ​ത്തി​യാ​ക്കു​മ്പോ​ഴേ​ക്കും ഇ​വ​രു​ടെ ന​ടു​വൊ​ടി​യും. പൊ​ടി​യും അ​ഴു​ക്കു​മാ​കു​മ്പോ​ൾ ഇ​തേ പ​ണി വീ​ണ്ടു​മാ​വ​ർ​ത്തി​ക്കും. വാ​ർ​ഡു​ക​ളി​ൽ നി​ല​ത്ത്‌ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് പൊ​ടി​യും അ​ഴു​ക്കു​ക​ളും ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഇ​വി​ട​ങ്ങ​ളി​ൽ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ൾ​ക്ക് പ​ണി​യെ​ടു​ത്തെ മ​തി​യാ​കൂ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
ചാ​ർ​ജ് ചെ​യ്തു ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് റൂ​ട്ട് സ്ക്ര​ബ്ബ്‌ മെ​ഷീ​ൻ. ഇ​തി​ന്‍റെ ചാ​ർ​ജ​റി​ന്‍റെ കു​ഴ​പ്പ​മാ​ണ് എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ പ​ണി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ പേ​രെ വേ​ണ​മെ​ന്നും മെ​ഷീ​ൻ പെ​ട്ടെ​ന്ന് ന​ന്നാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത‍​ർ കേ‍‌​ൾ​ക്കാ​ത്ത മ​ട്ടാ​ണ്.
ചൂ​ല്‍, മോ​പ്പ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ല എ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​പ്പോ​ളാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെല​വ​ഴി​ച്ചു മെ​ഷീൻ വാ​ങ്ങി​യ​ത്.
ആ​ശു​പ​ത്രി​യി​ൽ മൊ​ത്ത​മാ​യി ഇ​പ്പോ​ൾ ഒ​രു റൂ​ട്ട് സ്ക്ര​ബ്ബ്‌ ഡ്ര​യ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ത് പ​ണി മു​ട​ക്കു​ന്ന​തി​നാ​ൽ പു​തി​യ ഒ​രു മെ​ഷി​ൻ വേ​ണ​മെ​ന്ന ആവശ്യവും ശ​ക്ത​മാ​ണ്.