മു​ക്കം ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള; നി​ശ്ച​ല ദൃ​ശ്യം ശ്ര​ദ്ധേ​യ​മാ​യി
Thursday, October 17, 2019 12:30 AM IST
തി​രു​വ​മ്പാ​ടി: മു​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ തി​രു​വ​ന്പാ​ടി ഇ​ൻ​ഫ​ൻ​റ് ജീ​സ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ അ​വ​ത​രി​പ്പി​ച്ച നി​ശ്ച​ല ദൃ​ശ്യം ശ്ര​ദ്ധേ​യ​മാ​കു​ന്നു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പൈ​ക്കാ​ട​ൻ മ​ല​യി​ൽ ഈ ​മ​ഴ​ക്കാ​ല​ത്ത് നേ​രി​ട്ട സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​വും അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ, കാ​ര​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗങ്ങ​ൾ എ​ന്നി​വ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​താ​യി​രു​ന്നു നി​ശ്ച​ല ദൃ​ശ്യം.
യു​പി വി​ഭാ​ഗം സ​യ​ൻ​സ് സോ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​ന ഫാ​ത്തി​മ, റി​ൻ​ഹാ ഫാ​ത്തി​മ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നി​ശ്ച​ല ദൃ​ശ്യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ ഏ​തൊ​ക്കെ സ്ഥ​ല​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന കൃ​ത്യ​മാ​യ വിവ​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി. കു​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലാ​ണ് മ​ത്‌​സ​രം സം​ഘ​ടി​പ്പി​ച്ച​ത്.