ദു​ര​ന്ത സാ​ധ്യ​ത ല​ഘൂ​ക​ര​ണ പ​രി​ശീ​ല​നം ന​ല്‍​കി
Thursday, October 17, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത സാ​ധ്യ​താ ല​ഘൂ​ക​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ദു​ര​ന്ത സാ​ധ്യ​ത ല​ഘൂ​ക​ര​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്പോ​ണ്‍​സ് ഫോ​ഴ്സും (എ​ന്‍​ഡി​ആ​ര്‍​എ​ഫ്) എ​യ്ഞ്ച​ല്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ളു​മാ​ണ് ക്ലാ​സെ​ടു​ത്ത​ത്.
എ​ന്‍​എ​സ്എ​സ് വോള​ണ്ടി​യ​ര്‍​മാ​ര്‍, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ട്ട നൂ​റോ​ളം പേ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ന്‍ കെ​ല്‍​പ്പു​ള്ള ജി​ല്ല​യാ​യി കോ​ഴി​ക്കോ​ടി​നെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലു​ള്ള​വ​ര്‍​ക്കും തു​ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കും.