പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്; രാഷ്‌ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ്ര​സി​ഡ​ന്‍റ്
Thursday, October 17, 2019 12:32 AM IST
മു​ക്കം: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ലും പ്ര​ള​യാ​ന​ന്ത​രം ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ 999 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​തി​നാ​യി​രം രൂ​പ 356 പേ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. 643 പേ​ർ​ക്ക് ഒ​രു രൂ​പ പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. ര​ണ്ട് വീ​ട് പൂ​ർ​ണമാ​യും 33 വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.
കൃ​ഷി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് 40 ല​ക്ഷ​ത്തി​ൽ പ​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​തി​ൽ ചു​രു​ക്കം ചി​ല​ർ​ക്കെ സ​ഹാ​യം ല​ഭി​ച്ചു​ള്ളു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ടി. അ​ഷ്റ​ഫ്, വി.​എ​ൻ. ജം​നാ​സ്, പി.​പി. ശി​ഹാ​ബു​ദ്ദീ​ൻ, സു​ഹ്റ ക​രു വോ​ട്ട്, എ​ൻ.​കെ. അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. ധ​ർ​ണയ്​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കോ​യ, ക​ൺ​വീ​ന​ർ സ​ത്യ​ൻ മു​ണ്ട​യി​ൽ, എം.​പി. അ​ബ്ദു​ൽ​ബ​ർ, ജം​ഷി​ദ് ഒ​ള​ക​ര, സ​ലാം തേ​ക്കും​കു​റ്റി, എം.​ടി. മു​ഹ്സി​ൻ, മു​നീ​ർ തേ​ക്കും കു​റ്റി, റ​ഊ​ഫ് കൊ​ള​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​തേ സ​മ​യം യു​ഡി​എ​ഫി​ന്‍റെ സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് പ​റ​ഞ്ഞു.