‘ഔ​ഷ​ധ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ം ത​ട​യു​ന്ന​തി​ന്ന് വ​നി​ത​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം’
Thursday, October 17, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ഔ​ഷ​ധ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വും അ​മി​ത ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന്ന് വ​നി​ത​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ത്ത​ര​മേ​ഖ​ല വ​നി​താ ഫാ​ർ​മ​സി​സ്റ്റ്സ് ക​ൺ​വ​ൻ​ഷ​ൻ.
അ​റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള വ​നി​താ ഫാ​ർ​മ​സി​സ്റ്റ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ​നി​താ ഫാ​ർ​മ​സി​സ്റ്റു​ക​ൾ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യും ചൂ​ഷ​ണ​വും അ​വ​സാ​നി​പ്പി​ക്കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക, സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് പ്ര​വേ​ശ​ന ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം എം.​എ​സ്.​താ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​പി​എ സം​സ്ഥാ​ന വൈ​സ്. പ്ര​സി​ഡ​ന്‍റ് പി. ​പ്രി​യം​വ​ദ അ​ധ്യ​ക്ഷ​ത വഹിച്ചു.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​വീ​ൺ, സം​സ്ഥാ​ന ഫാ​ർ​മ​സി കൗ​ൺ​സി​ൽ അം​ഗം ഗ​ലീ​ലി​യോ ജോ​ർ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് മെ​ംബർ ജ​യ​ൻ കോ​റോ​ത്ത്, കെ. ​ലീ​ന, സീ​ന​സു​കു​മാ​ര​ൻ, പി.​ഷ​റ​ഫു​ന്നീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്രഫ. എം.​ജെ. മ​ല്ലി​ക, പ്രഫ. സി.​എ​സ്. മ​ഞ്ജു, ഡോ. ​എ​സ്. ഷ​ബ്ന ച​മ്പാ​ട് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ലീ​ന - മ​ല​പ്പു​റം - (ചെ​യ​ർ​മാ​ൻ), കെ. ​മം​ഗ​ള-​കാ​സ​ർ​ഗോ​ഡ് - (ക​ൺ​വീ​ന​ർ).