സ​ങ്ക​ര​നേ​പ്പി​യ​ര്‍ പു​ല്‍​കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, October 17, 2019 11:47 PM IST
പേ​രാ​മ്പ്ര: മു​ഞ്ഞോ​റ ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കാ​യി സ​ങ്ക​ര​നേ​പ്പി​യ​ര്‍ പു​ല്‍​കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സം​ഘ​ത്തി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​പു​ല്ല് ന്യാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ക, തീ​റ്റ ചെ​ല​വ് കു​റ​യ്ക്കു​ക, ഉ​രു​ക്ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പു​ല്ലി​ന്‍റെ തൈ ​ന​ടീ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല നി​ര്‍​വഹി​ച്ചു.