പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ്: എ​ച്ച്എം​എ​സ് യൂ​ണി​യ​ന്‍ നി​വേ​ദ​നം ന​ല്‍​കി
Thursday, October 17, 2019 11:50 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, ക്വാ​ര്‍​ട്ടേ​ഴ്‌​സ് ന​വീ​ക​രി​ക്കു​ക, എ​സ്റ്റേ​റ്റ് റോ​ഡ് ടാ​ര്‍ ചെ​യ്യു​ക, എ​സ്റ്റേ​റ്റി​ല്‍ ലാ​ഭ​ക​ര​മാ​യ കൃ​ഷി, വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക ക​വ​ര്‍​ന്നെ​ടു​ത്ത ബോ​ണ​സ് തു​ക മു​ഴു​വ​നാ​യി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ച്ച്. രാ​ജീ​വി​ന് എ​ച്ച്എം​എ​സ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ കെ.​ജി. രാ​മ​നാ​രാ​യ​ണ​ന്‍, വി​ജു ചെ​റു​വ​ത്തൂ​ര്‍, ഷാ​ജി വ​ട്ടാ​ളി എ​ന്നി​വ​ര്‍ നി​വേ​ദ​നം ന​ല്‍​കി.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​ഭ​യ​മാ​യി ജോ​ലി ചെ​യ്യാ​നും റ​ബ്ബ​ര്‍ മ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നും വ​നാ​തി​ര്‍​ത്തി​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തേ​ടെ കി​ട​ങ്ങു​ക​ള്‍ തീ​ര്‍​ത്ത് ഇ​ല​​ക്‌ട്രി‌ക് ഫെ​ന്‍​സിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട്ട​യം പി​സി​കെ ഹെ​ഡ് ഓ​ഫീ​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ചെ​യ​ര്‍​മാ​നോ​ടും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ടും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.