മു​ക്കം ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു
Thursday, October 17, 2019 11:50 PM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ന​ട​ന്ന മു​ക്കം ഉ​പ​ജി​ല്ലാ ശാ​സ്ത്ര സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​ക​ളി​ൽ കൂ​ട​ര​ഞ്ഞി, ചേ​ന്നമം​ഗ​ല്ലൂ​ർ, കൊ​ടി​യ​ത്തൂ​ർ തി​രു​വ​മ്പാ​ടി സ്കൂ​ളു​ക​ൾ മു​മ്പി​ലെ​ത്തി. കൂ​ട​ര​ഞ്ഞി സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ക്കം എ​ഇ ഒ ​ഷീ​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ. ഫാ. ​റോ​യ് തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ലീ​ന ല​ർ​ഗീ​സ്, സ​ജി ജോ​ൺ, എം.​ടി. തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ബു ജോ​ർ​ജ്, ജോ​സ് മ​ട​പ്പ​ള്ളി, ക്ല​ബ് ക​ൺ​വീ​ന​ർ മാ​രാ​യ മ​നോ​ജ്‌ കു​മാ​ർ, ക്ല​ബ് ക​ൺ​വീ​ന​ർ​മാ​രാ​യ മ​നോ​ജ്‌ കു​മാ​ർ, മു​ഹ​മ്മ​ദ്‌ ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.