ക്ഷീ​ര ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് മി​ൽ​മ​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ന​ൽ​കും
Saturday, October 19, 2019 12:26 AM IST
ച​ക്കി​ട്ട​പാ​റ: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാദ​ക യൂ​ണി​യ​നി​ൽ വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് ക്ഷീ​ര ക​ർ​ഷ​ക​രു​ടെ മ​ക്ക​ളെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​ൺ​വീ​ന​ർ യൂ​സ​ഫ് കോ​റോ​ത്ത്.

മി​ൽ​മ ന​ട​പ്പി​ലാ​ക്കു​ന്ന സ​ഹ​ക​ര​ണ വി​ക​സ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ച​ക്കി​ട്ട​പാ​റ​യി​ൽ നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ക്കി​ട്ട​പാ​റ ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ൻ ര​വീ​ന്ദ്ര​ൻ ക​ക്കോ​റ​മേ​ൽ, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക റാ​ണി ബെ​ന്നി മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രെ പേ​രാ​മ്പ്ര ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ന​വാ​സ് ആ​ദ​രി​ച്ചു. മു​തി​ർ​ന്ന ക്ഷീ​ര ക​ർ​ഷ​ക​നാ​യ കു​ഞ്ഞി​രാ​മ​ക്കു​റ​പ്പി​നു​ള​ള ഉ​പ​ഹാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. കെ ​പ്രേ​മ​ൻ വി​ത​ര​ണം ചെ​യ്തു. ഏ​റ്റ​വും ഗു​ണ​മേ​ന്മ​യു​ള​ള പാ​ൽ ന​ൽ​കി​യ ബി​ജു ജോ​സ​ഫി​നു​ള​ള ഉ​പ​ഹാ​രം യൂ​സ​ഫ് കോ​റോ​ത്ത് ന​ൽ​കി. ച​ക്കി​ട്ട​പാ​റ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് എം.​സി. മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി ഏ​ലി​യാ​മ ജോ​സ​ഫ്, കെ. ​പ്ര​ശോ​ഭ് എ​ന്നി​വ​ർ പ്രസംഗിച്ചു.

65-ാം വ​യ​സി​ൽ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​റി​ൽ ബി​രു​ദം നേ​ടി​യ ക്ഷീ​ര ക​ർ​ഷ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ പു​ഞ്ചാ​ക്കു​ന്നി​നെ ആ​ദ​രി​ച്ചു.