തു​ര​ത്തു​ന്ന​തി​നി​ടെ വ​നം വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന​ ആ​ക്ര​മി​ച്ചു
Saturday, October 19, 2019 12:26 AM IST
കേ​ണി​ച്ചി​റ: ക​ഴി​ഞ്ഞ രാ​ത്രി കോ​ളേ​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മ​ത്തി​ല്‍ വ​നം വ​കു​പ്പ് വാ​ച്ച​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പു​ല്‍​പ്പ​ള്ളി ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍ വ​നം വാ​ച്ച​ര്‍ നെ​യ്ക്കു​പ്പ കു​ഴി​യാ​ലി​ല്‍ രാ​ജു സെ​ബാ​സ്റ്റ്യ​ന്‍ (45) നെ ​പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യ ആ​ന​ക​ളെ ഉ​ച്ച​യോ​ടെ തു​ര​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ന വ​നം വ​കു​പ്പ് വാ​ച്ച​ര്‍​മാ​ര്‍​ക്ക് നേ​രെ തി​രി​ഞ്ഞ​ത്.
തി​രി​ഞ്ഞ് ഓ​ടു​ന്ന​തി​നി​നെ വീ​ണു​പോ​യ രാ​ജു​വി​നെ ആ​ന കു​ത്തു​ക​യും ച​വു​ട്ടു​ക​യും തു​മ്പി​കൈ​ക്ക് എ​ടു​ത്ത് എ​റി​യു​ക​യും ചെ​യ്ത​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ആ​ളു​ക​ള്‍ ബ​ഹ​ളം വെ​ച്ച​തി​നെ​തു​ട​ര്‍​ന്ന് ആ​ന പി​ന്‍​മാ​റി​. മു​ഖ​ത്തും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​വും കാ​ട്ടാ​ന​ക​ള്‍ കോ​ളേ​രി കു​ണ്ടി​ചി​റ​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പും കേ​ണി​ച്ചി​റ പോ​ലീ​സും സ്ഥ​ല​ത്ത് രാ​ത്രി വൈ​കി​യും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.
വ​യ​നാ​ട്ടി​ല്‍ അ​ടു​ത്തി​ടെ​യാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തി​രു​നെ​ല്ലി​യി​ല്‍ സി​പി​എം നേ​താ​വ് മ​രി​ച്ചി​രു​ന്നു.