കാഷ്മീ​രി​ലെ ജ​ന​ങ്ങ​ള്‍ സൈ​നിക ത​ട​വി​ല്‍: സീ​താ​റാം കൊ​യ്‌​വാ​ള്‍
Saturday, October 19, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാഷ്്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തോ​ടെ താ​ഴ്‌​വ​ര​യെ സൈ​നീ​ക ത​ട​വ​റ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്ഡി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം കൊ​യ് വാ​ള്‍ .
കാഷ്മീ​രി​ല്‍ ജ​നാ​ധി​പ​ത്യം പു​ന:​സ്ഥാ​പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി 'എ​സ്ഡി​പി​ഐ പ്ര​തി​ഷേ​ധാ​ഗ്‌​നി' എ​ന്ന പേ​രി​ല്‍ കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ല്‍ മ​ജീ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പ്ര​ഫ. പി.​കോ​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​കെ. മ​നോ​ജ് കു​മാ​ര്‍ പ്ര​തി​ഷേ​ധാ​ഗ്നി​ക്ക് തി​രി​കൊ​ളു​ത്തി.
കാഷ്മീ​രി​ല്‍ ആ​ര്‍​ട്ടി​ക്കി​ള്‍ 370, 35 എ ​വ​കു​പ്പു​ക​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​ക്കു ന​ല്‍​കു​ന്ന പ്ര​മേ​യം എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ കൊ​മ്മേ​രി അ​വ​ത​രി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി​യും ന​ട​ത്തി.