രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ത്തി​ന് ഒ​പ്പ് ന​ൽ​കി പി​ന്തു​ണ
Saturday, October 19, 2019 12:27 AM IST
പേ​രാ​മ്പ്ര: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ​യു​ള്ള രാ​ജ്യാ​ന്ത​ര പ്ര​ക്ഷോ​ഭ​ത്തി​ന് സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും ഒ​പ്പ് ശേ​ഖ​രി​ച്ചു പി​ന്തു​ണ പ്ര​ഖ്യാ​പനം.
നൊ​ച്ചാ​ട് ഹ​യ​ർ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ 3000 കു​ട്ടി​ക​ളു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ചു പ്ര​ധാ​ന മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും അ​യ​ച്ചു കൊ​ടു​ത്ത​ത്. ഒ​പ്പ് ശേ​ഖ​ര​ണം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ംബർ കെ.കെ.ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി.​മു​ഹ​മ്മ​ദ്‌ സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പോ​ലീ​സു​കാ​ർ​ക്കാ​യി ക്വി​സ് മ​ത്സ​രം

കൂ​രാ​ച്ചു​ണ്ട്: പോ​ലീ​സ് സ്മൃ​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ർ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം ഹി​ബാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കൂ​രാ​ച്ചു​ണ്ട് എ​സ്ഐ.​കെ.​പി.​അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല​ത്തൂ​ർ എ​സ്ഐ.​ധ​ന​ഞ്ജ​യ്ദാ​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു.​റൂ​റ​ൽ ജി​ല്ല​യി​ലെ ഇ​രു​പ​ത്തി​യൊ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പോ​ലീ​സു​കാ​രും സ്പെ​ഷൽ ബ്രാ​ഞ്ച് വി​ഭാ​ഗം പോ​ലീ​സു​കാ​രും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ഗീ​താ ച​ന്ദ്ര​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗം സ​രീ​ഷ് ഹ​രി​ദാ​സ് പ്ര​സം​ഗി​ച്ചു.​എ​എ​സ്ഐ.കെ.​സു​രേ​ഷ്, സി​പി​ഒ.​റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.