റ​വ​ന്യൂ ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം21 മു​ത​ല്‍
Saturday, October 19, 2019 12:27 AM IST
കോ​ഴി​ക്കോ​ട് : റ​വ​ന്യൂ ജി​ല്ലാ ശാ​സ്‌​ത്രോത്സ​വം 21, 22 തീ​യ​തി​ക​ളി​ലാ​യി അ​ത്തോ​ളി​യി​ലും കാ​യി​ക​മേ​ള ന​വം​ബ​ര്‍ എ​ഴ് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ളി​മ്പ്യ​ന്‍ റ​ഹ്മാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലും, ക​ലാ​മേ​ള ന​വം​ബ​ര്‍ 18 മു​ത​ല്‍ 22വ​രെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും ന​ട​ക്കു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി അ​റി​യി​ച്ചു.
ശാ​സ്‌​ത്രോ​ല്‍​സ​വം അ​ത്തോ​ളി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂള്‍, തി​രു​വ​ങ്ങൂ​ര്‍ എ​ച്ച് എ​സ്എ​സ് , അ​ത്തോ​ളി ഗ​വ. എ​ല്‍​പി സ്‌​കൂള്‍ , അ​ത്തോ​ളി ഗ​വ. എം​യു​പി സ്‌​കൂള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ക. ക​ലാ​മേ​ള ന​വം​ബ​ര്‍ 18മു​ത​ല്‍ 22വ​രെ ബി​ഇ​എം സ്‌​കൂള്‍, പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂള്‍ തു​ട​ങ്ങി സി​റ്റി​യി​ലെ സ്‌​കൂ​ളു​ക​ളി​ലാ​​ണ് ന​ട​ക്കു​ക. 18,19 ദി​വ​സ​ങ്ങ​ളി​ല്‍ ര​ച​നാ മ​ത്സ​ര​ങ്ങ​ളും 20മു​ത​ല്‍ 22വ​രെ സ്റ്റേ​ജി​ന​ങ്ങ​ളും ന​ട​ക്കും.
കാ​ലി​ക്ക​ട്ട്‌​പ്ര​സ്‌​ക്ല​ബ്ബ് ഹാ​ളി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി അ​സി. ഡ​യ​റ​ക്ട​ര്‍ ശെ​ല്‍​വ​മ​ണി​ക്ക് കൈ​മാ​റി മേ​ള​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മീ​ഡി​യ ക​മ്മി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ഫി​റോ​സ്, ക​ണ്‍​വീ​ന​ര്‍ സ​ജീ​വ​ന്‍, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.