ബോ​ധ​വ​ത്കര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2019 12:28 AM IST
പേ​രാ​മ്പ്ര : ലോ​ക വ​യോ​ജ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ പേ​രാ​മ്പ്ര ജ​ന​മൈ​ത്രി പൊ​ലീ​സ് ബോ​ധ​വ​ത്കര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ക​മ്മി​റ്റി അം​ഗം വാ​ന​ത്ത് കു​ഞ്ഞ​മ്മ​ത്ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ റി​നീ​ഷ് കൂ​രാ​ച്ചു​ണ്ട്, ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​വി. സ​ത്യ​ന്‍ , സോ​യൂ​സ് ജോ​ര്‍​ജ്, എ​സ്‌​ഐ​എം​ഇ​ടി അ​സി. പ്രഫ. ഐ.​ഷെ​ല്‍​ഫി എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ത്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​ടി. സ​രീ​ഷ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍ , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ല​ജ ചെ​റു​മ​വാ​ട്ട്, കെ.​കെ. നാ​രാ​യ​ണ​ന്‍ , നാ​ഗ​ത്ത് ജ​യ​ശീ​ല​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.