ഇ​രു വ​ഴി​ഞ്ഞ​ിക്ക് കു​റു​കെ തൂ​ക്കു​പാ​ല​ം
Sunday, October 20, 2019 12:07 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​നെ​യും മു​ക്കം ന​ഗ​ര​സ​ഭ​യെയും ബ​ന്ധി​പ്പി​ച്ച് ര​ണ്ട് തൂ​ക്കു​പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​വു​ന്നു.​ഇ​രു​വ​ഴി​ഞ്ഞി പു​ഴ​ക്ക് കു​റു​കെ​യാ​ണ് പാ​ല​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യം​പു​റ​ത്തേ​യും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​ച്ചേ​രി​യേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ഒ​രു പാ​ലം.

ഇ​തി​ന് ഒ​രു കോ​ടി 27 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ടി​നേ​യും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ദ​മം​ഗ​ല്ലൂ​ർ മം​ഗ​ല​ശ്ശേ​രി​യേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ തൂ​ക്കു​പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​തി​ന് ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും വി​ദ​ഗ്ധ​സം​ഘം പ​രി​ശോധന ന​ട​ത്തി.