പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന്
Sunday, October 20, 2019 12:07 AM IST
പേ​രാ​മ്പ്ര: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഉണ്ടായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന വാ​ളു​രി​ലെ ക​നാ​ൽ പാ​ലം എ​ത്ര​യും വേ​ഗം പു​തു​ക്കി പ​ണി​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വാ​ളൂ​ർ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ൻ​പ​ത് വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള കോ​ൺ​ക്രി​റ്റ് പാ​ലം ദ്ര​വി​ച്ച് ക​മ്പി​യും മെ​റ്റ​ലും അ​ട​ർ​ന്ന് വീ​ഴാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ എ​ല്ലാ ക​നാ​ൽ പാ​ല​ങ്ങ​ളും പു​തു​ക്കി പ​ണി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ചെ​ക്ക്യ​ല​ത്ത് റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ർ​ഡ് മെ​മ്പ​ർ എം.​കെ അ​മ്മ​ദ്, മു​നീ​ർ പൂ​ക്ക​ട​വ​ത്ത്, ടി.​എം ര​മേ​ശ​ൻ, പി ​എം ചോ​യി, ടി.​കെ അ​ബ്ദു​ള്ള എന്നിവർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഇ​ട​തു​ക​ര മെ​യി​ൻ ക​നാ​ലി​ന്‍റെ വാ​ളൂ​ർ - പു​തി​യോ​ട്ടി​ൽ താ​ഴ​യു​ള്ള ക​നാ​ൽ പാ​ലം എ​ത്ര​യും വേ​ഗം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കും കാ​യ​ണ്ണ വ​ലി​യ ജു​മാ മ​സ്ജി​ദ്, പു​ളി​ക്ക​ണ്ടി മo​പ്പു​ര ശ്രീ ​മു​ത്ത​പ്പ​ൻ ക്ഷേ​ത്രം, വാ​ളൂ​ർ ഭ​ജ​ന​മ​ഠം, സ്കൂ​ൾ, ന​ഴ്സ​റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​ര​ന്ത​ര​മാ​യി യാ​ത്ര ചെ​യ്യാ​ൻ ഈ ​പാ​ല​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം പാലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ആ​ർ. കെ ​മു​നീ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.