പേ​രാ​മ്പ്രയി​ല്‍ 62.60 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി
Monday, October 21, 2019 12:06 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ല്‍ 62.60 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​കൂ​ടി ന​ട​പ്പാ​ക്കു​മെ​ന്ന് പേ​രാ​മ്പ്ര റെ​സ്റ്റ് ഹൗ​സി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. പേ​രാ​മ്പ്ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ ഇ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നാം നി​ല​യു​ടെ പ്ര​വൃ​ത്തി​ക്ക് 1.5 കോ​ടി രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് എ​ഇ ഓ​ഫീ​സ്, എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ്, ക​രി​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്ത​ക്കു​ന്ന പി​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ്, വ​നി​താ ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ്, എ​ന്നി​വ ഇ​വി​ടെ​ക്കു മാ​റ്റും.
എ​ല്ലാ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യു​ന്ന വി​ധം സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ചെ​റു​വ​ണ്ണൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​നും ഇ​ന്ന് ത​റ​ക്ക​ല്ലി​ടും. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 35 ല​ക്ഷം രൂ​പ​യും മു​ക​ള്‍ നി​ല​യി​ല്‍ ക്വാ​ര്‍​ട്ടേ​ഴ് നി​ര്‍​മ്മി​ക്കു​ന്ന​തി​ന് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.
കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 42 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച പേ​രാ​മ്പ്ര പ​യ്യോ​ളി റോ​ഡി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ അ​ഞ്ചി​ന് മേ​പ്പ​യൂ​ര്‍ ടൗ​ണി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വഹി​ക്കും. 18 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള റോ​ഡ് 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​റ്റ​വും ആ​ധു​നി​ക രീ​തി​യി​ലാ​ണ് ന​വീ​ക​രി​ച്ച​ത്. നാ​ല് കോ​ടി രൂ​പ ചെ​ല​വി​ല്‍ 5.5 മീ​റ്റ​ര്‍ വീ​തി​യി​ൽ 2. 2 കി. ​മി ന​വീ​ക​രി​ക്കു​ന്ന പേ​രാ​മ്പ്ര ചെ​മ്പ്ര കൂ​രാ​ച്ചു​ണ്ട് റോ​ഡ് പ്ര​വൃ​ത്തി ഒ​ക്ടോ​ബ​ര്‍ 26 ന് ​മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. 3.5 കോ​ടി ചെ​ല​വി​ല്‍ 5.5 മീ​റ്റ​ര്‍ വീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന തെ​ക്കേ​ട​ത്ത് ക​ട​വ് നെ​ര​വ​ത്ത് ക​ട​വ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം 26 ന് ​നാ​ലി​ന് ക​ടി​യ​ങ്ങാ​ട് പാ​ല​ത്ത് ന​ട​ക്കും.
മേ​പ്പ​യ്യൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സ് ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ഘാ​ട​നം 17ന് ​ന​ട​ക്കും. 10 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കോം​പ്ല​ക്സ് നി​ര്‍​മ്മി​ക്കു​ന്ന​ത്. 64 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വി​നി​യോ​ഗി​ക്കു​ക. 200 മീ​റ്റ​ര്‍,100 മീ​റ്റ​ര്‍, സി​ന്ത​റ്റി​ക് ട്രാ​ക്ക്, മ​ള്‍​ട്ടി ജിം, ​ഇ​ന്റ​ര്‍ ഗെ​യിം​സ്, ഓ​ഫീ​സ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​ക്യാ​മ്പ് ഏ​രി​യ ഡ്രി​പ്പ് വൈ​ദ്യു​തി പ​ദ്ധ​തി ന​വം​ബ​ർ ര​ണ്ടി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ​ഴി​ച്ച​ത്.
ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ണ്ഡ​ലം വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ എം. ​കു​ഞ്ഞ​മ്മ​ത്, സി ​മു​ഹ​മ്മ​ദ് എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.