പാ​ഠം ഒ​ന്ന് പാ​ട​ത്തേ​യ്ക്ക്
Monday, October 21, 2019 12:06 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി എ​സ്എം​എ​ച്ച് എ​സ്, എ​സ്പി​സി കേ​ഡ​റ്റു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പാ​ഠം ഒ​ന്ന് പാ​ട​ത്തേ​യ്ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഔ​ഷ​ധ നെ​ല്‍ കൃ​ഷി​യി​റ​ക്കി.
കൂ​ട​ത്താ​യി മ​രു​തോ​റ​യി​ല്‍ ര​ണ്ട​ര ഏ​ക്ക​ര്‍ പാ​ട​ത്താ​ണ് പാ​യ​ഞാ​റ്റ​ടി ത​യാ​റാ​ക്കി ന​ടീ​ല്‍ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഞാ​റു ന​ട്ട​ത്. ഔ​ധ നെ​ല്ലി​ന​ങ്ങ​ളാ​യ ര​ക്ത​ശാ​ലി, ന​വ​ര തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​ചെ​യ്ത​ത്.
ഞാ​റു ന​ട​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ദാ​ശി​വ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ സാ​ജി​ദ്, അ​ധ്യാ​പ​ക​രാ​യ റെ​ജി ക​രോ​ട്ട്, സി​നി​മാ​ത്യു, ഷാ​ലി ഫ്രാ​ന്‍​സീ​സ്, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.