മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ
Monday, October 21, 2019 12:06 AM IST
വി​ല​ങ്ങാ​ട്: മ​ല​യോ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഉ​രു​ട്ടി​യി​ല്‍ നി​ര്‍​മി​ച്ച താ​ല്‍​ക്കാ​ലി​ക പാ​ലം വീ​ണ്ടും ത​ക​ര്‍​ന്ന് ഗ​താ​ഗ​തം വ​ഴി​മു​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ല്‍ മ​ല​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും പ​തി​വാ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ വ​ന​ത്തി​ല്‍ നി​ന്ന് ഉ​രു​ള​ന്‍ പാ​റ​ക്ക​ല്ലു​ക​ളും, മ​ര​ത്ത​ടി​ക​ളും ഒ​ഴു​കി വ​ന്ന് ഉ​രു​ട്ടി​യി​ല്‍ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പാ​ല​ത്തി​ല്‍ കു​രു​ങ്ങി നി​ന്ന് പാ​ലം ത​ക​രു​മോ എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ബി​എ​സ്എ​ന്‍​എ​ല്‍ കേ​ബി​ളും, വി​ല​ങ്ങാ​ട് മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ വ​ഴി ചി​യ്യൂ​ര്‍ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്ന് പോ​കു​ന്ന​തും ജ​ല​പ്ര​വാ​ഹ​ത്തെ ത​ട​യു​ന്ന രീ​തി​യി​ല്‍ ഈ ​പാ​ല​ത്തോ​ട് ചേ​ര്‍​ന്നാ​ണ്.