വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേധി​ച്ചു
Monday, October 21, 2019 12:08 AM IST
കൂ​രാ​ച്ചു​ണ്ട്: പെ​ട്രോ​ൾ​പ​മ്പി​നു സ​മീ​പ​മു​ള്ള മ​ല​ബാ​ർ സി​മ​ന്‍റ് വ​ർ​ക്സ് എ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ വ്യാ​പാ​രി ജി​മ്മി മാ​ത്യു പു​ളി​ക്ക​ലി​നെ സ്ഥാ​പ​ന​ത്തി​ൽ​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് ക​മ്മ​റ്റി പ്ര​തി​ക്ഷേ​ധി​ച്ചു. അ​കാ​ര​ണ​മാ​യി വ്യാ​പാ​രി​യെ മ​ർ​ദ്ദി​ച്ച കൂ​രാ​ച്ചു​ണ്ട് എ​സ്ഐ​ക്കെ​തി​രേ മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്കും, പ​ഞ്ചാ​യ​ത്തി​നും പ​രാ​തി ന​ൽ​കി​.
​സം​ഭ​വ​ത്തി​ൽ എ​സ്ഐക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി എ​മ്പ്ര​യി​ൽ, ബ​ഷീ​ർ ടോ​പ്സി, റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ, സ​ണ്ണി പാ​ര​ഡൈ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.