പു​തു​പ്പാ​ടിയിൽ ബാ​ലപ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചു
Monday, October 21, 2019 12:08 AM IST
താ​മ​രേ​ശ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ല​സ​ഭ കു​ട്ടി​ക​ളു​ടെ പ​ഞ്ചാ​യ​ത്ത് ത​ല​സം​വി​ധാ​ന​മാ​യ ബാ​ല​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചു. 21 വാ​ര്‍​ഡു​ക​ളി​ല്‍ രൂ​പീ​ക​രി​ച്ച ബാ​ല​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ അം​ഗ​ങ്ങ​ളാ​ക്കി​യാ​ണ് ബാ​ല​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച​ത്.
മാ​സ​ത്തി​ലെ ര​ണ്ടാം ശ​നി​യാ​ഴ്ച ബാ​ല​പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ര്‍​ന്ന് ബാ​ല​സ​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും നൂ​ത​ന പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും.
ബാ​ല ലൈ​ബ്ര​റി, ബാ​ല കൃ​ഷി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ആ​ലോ​ച​ന. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 48 ബാ​ല​സ​ഭ​ക​ള്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഭാ​ര​വാ​ഹി​ക​ളാ​യി പി.​ആ​ര്‍. ആ​കാ​ശ് രാ​ജ് (പ്ര​സി​ഡ​ന്‍റ്), സാ​നി​യ രാ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി. ​ര​ജി​ത (സെ​ക്ര​ട്ട​റി), ഷ​ഹ​ന ഷെ​റി​ന്‍ (ക​ലാ​കാ​യി​കം), ഹം​ദ ഷെ​റി​ന്‍ (വി​ദ്യാ​ഭ്യാ​സം), മി​സ്ബാ​ഹു​ല്‍ ( പ​രി​സ്ഥി​തി), ആ​ന്‍​സി അ​നീ​ഷ് (ആ​രോ​ഗ്യം), അ​ഭ​യ് (അ​ടി​സ്ഥാ​ന സൗ​ക​ര്യം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ​സ​ജി, ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ബി​ന്ദു പ്ര​സാ​ദ്, ര​മ​ണി ഗോ​പാ​ല​ന്‍, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ മു​ബീ​ന മു​നീ​ര്‍, യു.​പി.​ഹേ​മ​ല​ത,ഉ​ഷ വി​നോ​ദ്, ലീ​ന​സെ​ബാ​സ്റ്റ്യ​ന്‍, സു​മ​തി സ​ച്ചി​ദാ​ന​ന്ദ​ന്‍, ശാ​ലി​നി മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.