രാ​ജ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള വീ​ടിന്‍റെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി നി​ർ​വഹി​ച്ചു
Monday, October 21, 2019 12:08 AM IST
കൂ​രാ​ച്ചു​ണ്ട്: നി​പ്പ വൈ​റ​സ് ബാ​ധ​യേ​റ്റ് കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ​യി​ൽ മ​ര​ണ​മ​ട​ഞ്ഞ മാ​ടം​പ​ള്ളി​മീ​ത്ത​ൽ രാ​ജ​ന്‍റെ കു​ടും​ബ​ത്തി​നാ​യി സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ്മം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ​ണ​ൻ നി​ർ​വഹി​ച്ചു. ഭ​വ​ന നി​ർ​മാ​ണ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ രാ​ജ​ൻ ഉ​റു​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ രാ​ജ​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. സൈ​ബ​ർ കൂ​ട്ടാ​യ്മ​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക പ്ര​ദീ​പ​ൻ ക​ണ്ണം​കു​ള​ത്തി​ന് പൗ​ലോ​സ് ചാ​യ​നാ​നി​യി​ൽ കൈ​മാ​റി. സി.​എം. ശ്രീ​ധ​ര​ൻ, വി.​ജെ. സ​ണ്ണി, വി.​എം. കു​ഞ്ഞി​രാ​മ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് ചെ​രി​യ​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും മു​ഹ​മ്മ​ദാ​ലി കൊ​ടു​മ​യി​ൽ, ത​ങ്ക​പ്പ​ൻ ച​ര​ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.