വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ മി​ക​ച്ച വി​ദ്യാ​ല​യം
Monday, October 21, 2019 12:10 AM IST
നാ​ദാ​പു​രം: ഉ​മ്മ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന നാ​ദാ​പു​രം ഉ​പ​ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ. എ​ൽ​പി, മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രം, സാ​മൂ​ഹി​ക ശാ​സ്ത്രം, ഗ​ണി​ത ശാ​സ്ത്രം, പ്ര​വൃ​ത്തി പ​രി​ച​യ ഐ​ടി​മേ​ള​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി (488) ഒ​ന്നാ​മ​തെ​ത്തി​യ​ത്. 470 പോ​യി​ന്‍റ് നേ​ടി​യ ഉ​മ്മ​ത്തൂ​ർ എ​സ്ഐ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നാ​ദാ​പു​രം ഗ​വ. യു​പി സ്കൂ​ളും, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​യോ​ട് ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ചാ​മ്പ്യ​ൻ​മാ​രാ​യി. ഗ​ണി​ത​മേ​ള​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക്ര​സ​ന്‍റ് ഹൈ​സ്കൂ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പേ​രോ​ട്, വ​ള​യം ഹൈ​സ്കൂ​ളു​ക​ളും യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ദാ​പു​രം ഗ​വ. യു​പി സ്കൂ​ളും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നാ​ദാ​പു​രം സി​സി​യു​പി​യും ചാ​മ്പ്യ​ൻ​മാ​രാ​യി. ഐ​ടി മേ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​ല്ലാ​ച്ചി ഗ​വ. ഹൈ​സ്കൂ​ളും ഹൈ​സ്കൂ​ളി​ൽ എം​ഐ​എം പേ​രോ​ടും യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ദാ​പു​രം ഗ​വ. യു​പി സ്കൂ​ളു​മാ​ണ് ചാ​മ്പ്യ​ൻ​മാ​ർ. ശാ​സ്ത്ര​മേ​ള​യി​ൽ‌ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ സി​സി യു​പി നാ​ദാ​പു​ര​വും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വ​ള​യം ഗ​വ. ഹൈ​സ്കൂ​ളും ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ ഇ​രി​ങ്ങ​ണ്ണൂ​ർ ഹ​യ​ർ സെ​ക്ക​ൻഡ​റി യും ​ചാ​മ്പ്യ​ൻ​മാ​രാ​യി.