ഒ​ന്ന​ര വ​യ​സു​കാ​രി ടി​പ്പ​റി​നി​ട​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു
Tuesday, October 22, 2019 10:07 PM IST
കൊ​യി​ലാ​ണ്ടി: ഒ​ന്ന​ര വ​യ​സു​കാ​രി ടി​പ്പ​റി​ടി​ച്ച് മ​രി​ച്ചു. കാ​വും വ​ട്ടം വാ​ളി​ക്ക​ണ്ടി നൗ​ഷാ​ദി​ന്‍റെ​യും, ത​സ്നി​യ​യു​ടെ യും ​മ​ക​ൾ ആ​മി​ന നെ​ഷ് വ (​ഒ​ന്ന​ര വ​യ​സ്) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു അ​പ​ക​ടം.

വീ​ടി​നു സ​മീ​പ​ത്തു​ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ അ​ടു​ത്ത വീ​ട്ടി​ലു​ള്ള ടി​പ്പ​ർ പി​റ​കി​ലോ​ട്ടു എ​ടു​ക്കു​മ്പോ​ൾ ടി​പ്പ​റി ന​ടി​യി​ൽ​പ്പെ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് നാ​ഫി​ഹ്, ഫാ​ത്തി​മ.