പേ​രാ​മ്പ്ര ഐ​ടി​ഐ​ക്കും റ​സി​ഡ​ൻ​ഷ്യൽ സ്കൂ​ളി​നും ഭൂ​മി കൈ​മാ​റാ​ൻ തീ​രു​മാ​നം
Thursday, October 24, 2019 12:28 AM IST
പേ​രാ​മ്പ്ര: മു​തു​കാ​ട് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. ഐ​ടി​ഐ​ക്ക് കെ​ട്ടി​ടം പ​ണി​യാ​ൻ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി​യും റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് നാ​ല് ഏ​ക്ക​ർ ഭൂ​മി​യും കൈ​മാ​റാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജി​ലെ മു​തു​കാ​ട്ടി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യാ​ണ് കൈ​മാ​റി​യ​ത്.
ഐ​ടി​ഐ​ക്കു​ള്ള ഭൂ​മി വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​നും റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു​മാ​ണ് ഭൂ​മി കൈ​മാ​റു​ന്ന​ത്. കി​ഫ്ബി അ​നു​വ​ദി​ച്ച 16. 48 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കാ​ൻ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. സ്വ​ന്തം കെ​ട്ടി​ട​മാ​വു​ന്ന​തോ​ടെ ഐ​ടി​ഐ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.