പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നൽകി
Thursday, October 24, 2019 12:28 AM IST
തി​രു​വ​മ്പാ​ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഗ്, നോ​ട്ട് ബു​ക്ക്, പേ​ന, ചി​ത്ര​ര​ച​നാ സാ​മ​ഗ്രി​ക​ൾ മ​റ്റ് വി​വി​ധ​യി​നം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നൽകി. അ​ൽ​ഫോ​ൻ​സ കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ എ​റൈ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ന്തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ക്കാ​ടം​പൊ​യി​ൽ സെ​ന്‍റ് മേ​രി​സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ പരിപാടി ഉ​ദ്ഘാ​ട​ക​നം ചെയ്തു. ഹെ​ഡ്മാ​സ്റ്റ​ർ എ.​വി. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​വി​യ​ൽ, സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ അ​ർ​പ്പി​ത സി​എം​സി, ബ​സ​ലേ​ൽ സു​ഗ​ത്, ഡി​പി​ൻ സ​ർ​ജു, അ​നി​ല വി ​അ​ബ്ര​ഹാം, ധീ​ര​ജ് മാ​ത്യു ബേ​സി​ൽ, അ​ജ​യ് സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ഞ്ജ​ലീ​ന, വി​ൻ​സി വി​ൽ​സ​ൺ, അ​നു​വി​ന്ദ്, അ​തു​ല്യ ബി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.