ചെ​റു​വ​ണ്ണൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു
Thursday, October 24, 2019 12:29 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീസി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് 35 ല​ക്ഷം രൂ​പ​യും റ​വ​ന്യൂ വ​കു​പ്പി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി എ​ക്‌​സി. എ​ൻ​ജി​നിയ​ര്‍ റെ​നി മാ​ത്യു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ഡി​എം റോ​ഷ്‌​നി നാ​രാ​യ​ണ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഗോ​കു​ല്‍​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ഫീ​സ കൊ​യി​ലോ​ത്ത്, ബ്ലോ​ക്ക് മെ​ംബര്‍ എം.​കെ. സ​തി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി.​ബി. ബി​നീ​ഷ്, വി.​കെ. മോ​ളി, പി.​സി. നി​ഷ, മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം. ​കു​ഞ്ഞ​മ്മ​ത്, എ​ന്‍.​ആ​ര്‍. രാ​ഘ​വ​ന്‍, കൊ​യി​ലോ​ത്ത് ഗം​ഗാ​ധ​ര​ന്‍, എം.​കെ. വ​ത്സ​ന്‍, ഇ.​കെ. മൊ​യ്തീ​ന്‍, പി.​കെ.​എം. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. ര​ജീ​ഷ്, കെ. ​വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.