ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: സ​ർ​വാധി​പ​ത്യം നി​ല​നി​ർ​ത്തി പി​ടി​എം
Saturday, November 9, 2019 12:42 AM IST
മു​ക്കം: പ​തി​ന​ഞ്ചാ​മ​ത് മു​ക്കം ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ഏ​ട്ടാം ത​വ​ണ​യും കി​രീ​ടം നി​ല​നി​ർ​ത്തി ച​രി​ത്രം ര​ചി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​കൂ​ൾ ഹൈ​സ്കൂ​ൾ (ജ​ന​റ​ൽ), അ​റ​ബി, സം​സ്കൃ​തോ​ത്സ​വം എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് ഈ ​നേ​ട്ടം പി​ടി​എം കൈ​വ​രി​ക്കു​ന്ന​ത്‌.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത 53 ഇ​ന​ങ്ങ​ളി​ലാ​യി 47എ ​ഗ്രേ​ഡും, 4 ബി ​ഗ്രേ​ഡും, 2 സി ​ഗ്രേ​ഡും നേ​ടി ആ​കെ 249 പോ​യി​ന്‍റ് നേ​ടി​യാ​ണ് കി​രീ​ടം എ​ട്ടാം ത​വ​ണ​യും പിടിഎ​മ്മി​ന് സ്വ​ന്ത​മാ​യ​ത്. പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജി. ​സു​ധീ​ർ, ടീം ​മാ​നേ​ജ​ർ ടി. ​മൊ​യ്തീ​ൻ കോ​യ, അ​സി. മാ​നേ​ജ​ർ വി.​വി​ദ്യ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ .