പോ​ലീ​സി​ന് നേ​രെ അ​ക്ര​മം: പ്ര​തി​ക​ള്‍​ക്ക് ത​ട​വും പി​ഴ​യും
Tuesday, November 12, 2019 12:25 AM IST
നാ​ദാ​പു​രം: കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച പ്ര​തി​യെ തേ​ടി​യെ​ത്തി​യ എ​സ്ഐ​യെ​യും സം​ഘ​ത്തെ​യും അ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് ത​ട​വും പി​ഴ​യും വി​ധി​ച്ചു. ക​ട​മേ​രി കീ​രി​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ കാ​ളാം വീ​ട്ടി​ല്‍ റ​ഫീ​ഖ് (48), മ​ഠ​ത്തി​ല്‍ കു​ഞ്ഞ​മ്മ​ദ് (50) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് ഇ. ​ര​ഞ്ജി​ത്ത് 13 മാ​സം ത​ട​വി​നും 6500 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2013 ആ​ഗ​സ്ത് മാ​സം 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി വാ​റ​ന്‍റ് നി​ല​വി​ലു​ള്ള പ്ര​തി​യെ തേ​ടി​യെ​ത്തി​യ അ​ന്ന​ത്തെ നാ​ദാ​പു​രം എ​സ്ഐ പി.​എം. മ​നോ​ജി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞ് വെ​ക്കു​ക​യും പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നുമാ​ണ് ശി​ക്ഷ .