ആ​രെ​യും ഭ​യ​ക്കാ​തെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ വ്യ​ക്തി​യാ​ണ് സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടെന്ന് കെ.മു​ര​ളീ​ധ​ര​ന്‍ എം​പി
Tuesday, November 12, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: ഒ​ന്നി​നേ​യും കൂ​സാ​തെ ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്ന് പ​റ​ഞ്ഞ വ്യ​ക്തി​യാ​ണ് സു​കു​മാ​ര്‍ അ​ഴി​ക്കോ​ടെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടി​ന്‍റെ സ്മ​ര​ണാ​ര്‍​ഥംം രൂ​പീ​ക​രി​ച്ച സു​കു​മാ​ര്‍ അ​ഴീ​ക്കോ​ട് മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പോ​ലീ​സ് ക്ല​ബ്ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​ന്ന​വ​രേ​യും വി​മ​ര്‍​ശി​ക്കു​ന്ന​വ​രേ​യും മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ന്ന ഇ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​ക്കാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എ.​കെ.​ബി.​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടി​ന്‍റെ ചി​ന്ത​ക​ളും ദ​ര്‍​ശ​ന​ങ്ങ​ളും ഓ​ര്‍​മ്മ​ക​ളും നി​ല​നി​ര്‍​ത്തു​ക​യും അ​ത് യു​വ​ത​ല​മു​റ​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്ര​സ്റ്റ് ആ​രം​ഭി​ച്ച​ത്. അ​ഴീ​ക്കോ​ടി​ന്റെ സ്മ​ര​ണാ​ര്‍​ത്ഥം വ​ര്‍​ഷം​തോ​റും പു​ര​സ്‌​കാ​ര​വും ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തും.