മു​ക്ക​ത്ത്താ​ഴം-വി​സി ബ്രി​ഡ്ജി​ന്‍റെ പു​ന​രു​ദ്ധാ​ര​ണത്തി​ന് 70 ല​ക്ഷം
Wednesday, November 13, 2019 12:59 AM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ചേ​ള​ന്നൂ​ര്‍ , ത​ല​ക്കള​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്ക​ത്ത്താ​ഴം - വി​സി ബ്രി​ഡ്ജി​ന്‍റെ പു​ന​രു​ദ്ധാ​ര​ണത്തി​ന് 70 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി എ.െ​ക. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ ബ​ണ്ടി​ന് മു​ക​ളി​ലു​ള​ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് ത​ക​ര്‍​ന്ന് ഇ​രു​പ്ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ള്‍ യാ​ത്ര​യ്ക്ക് വ​ള​രെ​യ​ധി​കം പ്ര​യാ​സം അ​നു​ഭ​വി​ച്ചി​രു​ന്നു.
സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ക​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് ജ​ല​വി​ഭ​വ ​മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ക​യും ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നുള്ള നടപടി ത്വ​രി​ത​ഗ​തി​യി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ത​ക​ര്‍​ന്ന പാ​ലം പു​ന​ര്‍​നി​ര്‍​മിക്കാ​നും ഉ​പ്പു​വെ​ള​ളം ക​യ​റാ​തി​രി​ക്കാ​ന്‍ ബ​ണ്ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​ണ് പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍​ക്കൊ​ള​ളി​ച്ച​ത്.
മ​ല​ബാ​ര്‍ ഇ​റി​ഗേ​ഷ​ന്‍ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.