ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി
Wednesday, November 13, 2019 1:00 AM IST
പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ സ​മ്മാ​ന​ർ​ഹ​രാ​യ ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ൾ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. ഉ​പ​ജി​ല്ല കാ​ലാ​മേ​ള , കാ​യി​ക​മേ​ള , ശാ​സ്ത്ര​മേ​ള, സം​സ്കൃ​ത മേ​ള, വി​വി​ധ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥിക​ളാ​ണ് പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി അ​ങ്ങാ​ടി​യി​ൽ ട്രോ​ഫി​ക​ളു​മേ​ന്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ലും ഐ​ടി മേ​ള​യി​ലും സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. ക​ലാ​മേ​ള​യി​ൽ എ​ൽ​പി , യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും, യു ​പി സം​സ്കൃ​ത മേ​ള​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും, കാ​യി​ക​മേ​ള​യി​ലും ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​വാ​നും വി​ദ്യാ​ർ​ഥിക്ക​ൾ​ക്ക് സാ​ധി​ച്ചു. വി​ജ​യ​പ്ര​ക​ട​ന​ത്തി​ൽ ജെ​ആ​ർ​സി അം​ഗ​ങ്ങ​ൾ , സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ൾ, സ്കൂ​ൾ ബാ​ന്‍​ഡ് സെ​റ്റ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ധ്യാ​പ​ക​രും അണിനിരന്നു.