ഫോ​റ​സ്റ്റ് ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം വ​ഞ്ച​നാ​പ​രമെന്ന്
Saturday, November 16, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടട്ട് 19 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കുന്ന ഉ​ത്ത​ര​മേ​ഖ​ല അ​ഡി​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം വ​ഞ്ച​നാ പ​രാ​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ​നും ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി​യും പ​റ​ഞ്ഞു.
ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത് മ​ല​ബാ​ർ മേ​ഖ​ല​യി​ലെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു പോ​ലെ പ്ര​യാ​സം സൃ​ഷ്ടി​ക്കും. സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക മു​ത​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ ഉ​ൾ​പ്പ​ടെ 25 ഓ​ളം ത​സ്തി​ക​ക​ളാ​ണ് ഇ​തു​മൂ​ലം ഇ​ല്ലാ​താ​വു​ക. വ​നം വ​കു​പ്പി​ലെ ഓ​ഫീ​സു​ക​ൾ ഒ​രോ​ന്നാ​യി നി​ർ​ത്ത​ലാ​ക്കു​ന്ന ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ​ടി സി​വി​ൽ സ​ർ​വീസി​നെ ഡൗ​ൺ​സൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭവുമാ​യി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു പോ​വു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.