കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ പ​ദ്ധ​തി
Saturday, November 16, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: ഭാ​ര​ത സ​ർ​ക്കാ​ർ കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ യ​ന്ത്ര വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്ക് 40 ശ​ത​മാ​നം മു​ത​ൽ 50ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി ന​ൽ​കു​ന്നു.
കാ​ട് വെ​ട്ട് യ​ന്ത്രം, പ​വ​ർ ടി​ല്ല​ർ, ന​ടീ​ൽ യ​ന്ത്രം, ട്രാ​ക്ട​ർ, സ​സ്യ​സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, കൊ​യ്ത്ത് മെ​തി​യ​ന്ത്രം തു​ട​ങ്ങി യ യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ം. കൂ​ടാ​തെ കാ​ർ​ഷി​ക സം​ഘ​ങ്ങ​ൾ, ഗ്രാ​മീ​ണ സം​രം​ഭ​ക​ർ, സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് കൃ​ഷി യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക സ്റ്റോ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന് 40 ശ​ത​മാ​നം മു​ത​ൽ 80 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി ന​ൽ​കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ട​ഞ്ചേ​രി ഗ്രാ​മ​ശ്രീ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ 9400934444.