ജി​ല്ലാസീനി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നൊരുങ്ങി കു​റ്റ്യാ​ടി
Saturday, November 16, 2019 12:35 AM IST
കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ല സി​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് കു​റ്റ്യാ​ടി എ​ട​ത്തി​ൽ ആ​ദം മാ​സ്റ്റ​ർ ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ 17 മു​ത​ൽ 24 വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കു​ന്നു​മ്മ​ൽ കു​ഞ്ഞ​മ്മ​ത് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കു​വേ​ണ്ടി എ​ട്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 16 പു​രു​ഷ ടീ​മു​ക​ളും എ​ട്ട് വ​നി​താ ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ദേ​ശീയ താ​രം ജോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി. ​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ,ഏ.​സി.​അ​ബ്ദു​ൾ മ​ജീ​ദ്, കാ​വി​ൽ കു​ഞ്ഞ​ബ്ദു​ല്ല, പി.​കെ.​ന​വാ​സ്, സി.​എ​ച്ച്.​ഷെ​രീ​ഫ്, സ​തീ​ശ​ൻ, അ​ന​സ് വി.​വി.​എം.​ഷെ​ഫീ​ഖ്.​എ​ന്നി വ​ർ പ​ങ്കെ​ടു​ത്തു.