കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ന്‍ 21 മു​ത​ല്‍
Sunday, November 17, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ ഉ​ണ്ണീ​ശോ തി​രു​നാ​ളി​ന് 20-ന് ​തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 5.30 ന് ​വി​കാ​രി ഫാ.​ജി​ജു പ​ള്ളി​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റും. 21-ന് ​ വൈ​കു​ന്നേ​രം അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ. ​ഡോ​മി​നി​ക്ക് വാ​ള​ന്മ​നാ​ല്‍ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ഉ​ണ്ണി​ശോ ക​ണ്‍​വ​ന്‍​ഷ​ൻ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.45-ന് ​താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം​കു​റി​ച്ച് ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ.​തോ​മ​സ് പ​ന​യ്ക്ക​ൽ,മോ​ൺ.​ജ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ക​ൺ​വ​ൻ​ഷ​ൻ 25ന് ​സ​മാ​പി​ക്കും. പ്രോ​വി​ഡ​ൻ​സ് സ്കൂ​ൾ,സെ​ന്‍റ് വി​ൻ​സെന്‍റ് കോ​ള​നി സ്കൂ​ൾ,സെ​ന്‍റ് ജോ​സ​ഫ്സ് ജൂ​ണി​യ​ർ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മേ​രി​ക്കു​ന്ന്, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ചേ​ള​ന്നൂ​ര്‍ , മാ​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തി​രി​കേ പേ​കാ​ന്‍ വാ​ഹ​ന​ഗ​താ​ഗ​തം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ഫാ.​ജി​ജു പ​ള്ളി​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റോ​ള​ണ്ട് ആ​ന്‍റ​ണി,ജോ​സ​ഫ് അ​ല​ക്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.