ജ​പ്പാ​നി​ല്‍ പ​ഠ​ന​ത്തി​ന് സ്‌​കോ​ള​ര്‍​ഷി​പ്പ്
Sunday, November 17, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ജ​പ്പാ​നി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​ത്തി​ന് ഓ​യി​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കു​ന്നു. 2003 മാ​ര്‍​ച്ചി​ന് 31-നു ​മു​ന്‍​പ് ജ​നി​ച്ച 2020 മാ​ര്‍​ച്ചി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ന്‍​പ​താം ക്ലാ​സി​ല്‍ നേ​ടി​യ​മാ​ര്‍​ക്കി​ന്‍റെ​യും വി​വി​ധ രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​മി​ക​വി​ന്‍റെ​യും ജ​പ്പാ​ന്‍ ഓ​യി​സ്‌​ക അ​ക്കാ​ദ​മി​യി​ല്‍ നി​ന്നും വ​രു​ന്ന അ​ധ്യാ​പ​ക​ര്‍ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഫോ​ണ്‍: 0495 2760140,9037423132