റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി
Sunday, November 17, 2019 12:38 AM IST
താ​മ​ര​ശേ​രി: അ​മ്പാ​യ​ത്തോ​ട്ടി​ല്‍ മ​ല​പു​റം ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​മ​ല-​ക​ന്നൂ​ട്ടി​പ്പാ​റ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018-2019 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് നാ​ലു മീ​റ്റ​ര്‍ വീ​തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് പാ​ത നി​ര്‍​മ്മി​ക്കു​ന്ന​ത്.

പ്ര​വ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ രാ​ജേ​ഷ് ജോ​സ് നി​ര്‍​വ​ഹി​ച്ചു. അ​നി​ല്‍ ജോ​ര്‍​ജ്, ബി​ജു ക​ണ്ണ​ന്ത​റ, എ.​ടി.​ദാ​വൂ​ദ്, ര​തീ​ഷ് പ്ലാ​പ്പ​റ്റ, മു​കു​ന്ദ​ന്‍, ജാ​ഫ​ര്‍, യു.​കെ.​അ​ബി​ന്‍, അ​ന്‍​ഷാ​ദ് മ​ല​യി​ല്‍, ഗ​ഫൂ​ര്‍ നാ​സ​ര്‍, അ​ഷ്‌​ക​ര്‍, മ​ജീ​ദ്, ജ​യിം​സ്, ബ​ഷീ​ര്‍, എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.