ചേ​ല​ക്കാ​ട് 14 ബോം​ബു​ക​ളും വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി
Sunday, November 17, 2019 12:38 AM IST
നാ​ദാ​പു​രം: ചേ​ല​ക്കാ​ട് കു​ള​ങ്ങ​ര​ത്ത് 14 ബോം​ബു​ക​ളും വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി. പ​ത്ത് സ്റ്റീ​ല്‍ ബോം​ബു​ക​ളും, ര​ണ്ട് പൈ​പ്പ് ബോം​ബു​ക​ളും, ര​ണ്ട് നാ​ട​ന്‍ ബോം​ബു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കു​ള​ങ്ങ​ര​ത്ത് പാ​റേ​മ്മ​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ​യും, സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ തു​ണ്ടി​യി​ല്‍ പ​റ​മ്പി​ന്‍റെ​യും ഇ​ട​യി​ലു​ള്ള കാ​ട് പി​ടി​ച്ച ഇ​ട​വ​ഴി​യി​ലെ ക​യ്യാ​ല പൊ​ത്തി​ല്‍ മൂ​ന്ന് ബ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ്റ്റീ​ല്‍ ബോം​ബു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം പു​തി​യ​തും, അ​ഞ്ചെ​ണ്ണം പ​ഴ​യ​തു​മാ​ണ്. ബോം​ബു​ക​ള്‍​ക്ക് പു​റ​മെ ഒ​രു കി​ലോ വെ​ടി​മ​രു​ന്നും, അ​ര​ക്കി​ലോ സ​ള്‍​ഫ​ര്‍, 200 ഗ്രാം ​അ​മോ​ണി​യം നൈ​ട്രേ​റ്റും ക​ണ്ടെ​ത്തി.

മൂ​ന്നി​ഞ്ച് പി​വി​സി പൈ​പ്പ് സ്റ്റോ​പ്പ​റി​ട്ട് തി​രി​യോ​ട് കൂ​ടി​യ​താ​യി​രു​ന്നു പൈ​പ്പ് ബോം​ബു​ക​ള്‍, പൊ​തി​ച്ച തേ​ങ്ങ​യു​ടെ വ​ലി​പ്പ​മു​ള്ള​താ​യി​രു​ന്നു ര​ണ്ട് നാ​ട​ന്‍ ബോം​ബു​ക​ള്‍ ചാ​ക്ക് നൂ​ല് കൊ​ണ്ട് വ​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. പ​റ​മ്പി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ പൊ​ത്തി​നു​ള്ളി​ല്‍ പെ​യി​ന്‍റ് ബ​ക്ക​റ്റ് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കു​റ്റ്യാ​ടി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് നാ​ദാ​പു​രം ബോം​ബ് സ്‌​ക്വാ​ഡി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബോം​ബ് സ്‌​ക്വാ​സ് സ്ഥ​ല​ത്തെ​ത്തി ബോം​ബു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബോം​ബ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ന​വാ​സ്, മൊ​യ്തു, എ​ന്‍.​എം. ഷൈ​ബു, എ. ​ദി​ല്‍​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബോം​ബ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ​യ്യോ​ളി​യി​ല്‍ നി​ന്നെ​ത്തി​യ ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​ത്തി​യ ബോം​ബു​ക​ള്‍ ചേ​ല​ക്കാ​ട് ക്വാ​റി​യി​ല്‍ വെ​ച്ച് നി​ര​വീ​ര്യ​മാ​ക്കി. ബോം​ബു​ക​ള്‍ ഉ​ഗ്ര​ശേ​ഷി​യു​ള്ള​താ​ണെ​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് പ​റ​ഞ്ഞു.