ഓ​ട്ടി​സം സെ​ന്‍റ​റി​ന് ലൈ​ബ്ര​റി ഒ​രു​ക്കി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, November 17, 2019 12:39 AM IST
മു​ക്കം: മാ​വൂ​ർ ബി​ആ​ർ​സി​ക്ക് കീ​ഴി​ൽ പ​ന്നി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല ഓ​ട്ടി​സം സെ​ന്‍റ​റി​ന് ലൈ​ബ്ര​റി ഒ​രു​ക്കി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈത്താ​ങ്ങ്. മ​ണാ​ശേരി എം​എ​എം‌​ഒ കോ​ള​ജ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​സ്ത​ക​ങ്ങ​ളും ഷെ​ൽ​ഫുകളും ന​ൽ​കി​യ​ത്. ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക കാ​ഞ്ച​ന മാ​ല നി​ർ​വ​ഹി​ച്ചു. കെ.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജി പ​ര​പ്പി​ൽ, താ​ജു​ന്നീ​സ, ആ​മി​ന പാ​റ​ക്ക​ൽ, സി. ​ഫ​സ​ൽ ബാ​ബു, മു​ഹ​മ്മ​ദ് മു​ട്ട​ത്ത്, അ​ഖി​ൽ, സ​ത്താ​ർ കൊ​ള​ക്കാ​ട​ൻ, ഇ.​പി. ഷ​റീ​ന, എ​ൻ​എ​സ്എ​സ് വോള​ണ്ടി​യ​ർ​മാ​രാ​യ റ​മീ​സ് അ​മീ​ൻ, ഷി​മ മു​ഹ​മ്മ​ദ്, പി.​ടി. ആ​ര്യ, സി​യാ​ൻ, ഹു​സ്നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 300 ഓ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലൈ​ബ്ര​റി​യി​ൽ ഉള്ളത്.