സ്നേ​ഹി​ത ‘കോ​ളി​ംഗ് ബെ​ൽ' പ​ദ്ധ​തി ആ​രം​ഭി​ച്ചു
Monday, November 18, 2019 12:06 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് 'സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ' വാ​രാ​ച​ര​ണ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ് പാ​മ്പി​ഴ​ഞ്ഞ​പാ​റ​യി​ൽ നി​ർ​വ്വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജോ​ൺ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഹ​റ മു​സ്ത​ഫ, ഗീ​ത പ്ര​ശാ​ന്ത്, അ​സി. സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ്, ദി​വ്യ, എ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.