ന​ട​ൻ ജ​യ​നെ അ​നു​സ്മ​രി​ച്ചു
Monday, November 18, 2019 12:06 AM IST
മു​ക്കം: ന​ട​ൻ ജ​യന്‍റെ 39-ാം ച​ര​മ​വാ​ർ​ഷി​ക ദി​നം ബി​പി മൊ​യ്തീ​ൻ ലൈ​ബ്ര​റി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ബി.​പി. മൊ​യ്തി​ന്‍റെ അ​ഭി​ന​യം എ​ന്ന സിനിമയിൽ ഒ​രു​മി​ച്ച​ഭി​ന​യി​ച്ച ന​ട​ൻ കൂ​ടി​യാ​യ മു​ക്കം ഭാ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​ലാ​ർ വി​നോ​ദ് ശേ​ഖ​രി​ച്ച ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. എം. ​സു​കു​മാ​ര​ൻ, ഒ.​സി. മു​ഹ​മ്മ​ദ്, പ്ര​ഭാ​ക​ര​ൻ മു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലി​ന്യം
നീ​ക്കി​യി​ല്ല

കൂ​രാ​ച്ചു​ണ്ട്: റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട ആ​ശു​പ​ത്രി മാ​ലി​ന്യം നീ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. കൂ​രാ​ച്ചു​ണ്ട് മേ​ലെ അ​ങ്ങാ​ടി​യി​ൽ വ​ട്ട​ച്ചി​റ റോ​ഡ​രി​കി​ൽ കു​ട്ടി​യി​ട്ട ആ​ശു​പ​ത്രി മാ​ലി​ന്യ​മാ​ണ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും മാ​റ്റി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ട്ടും മാ​ലി​ന്യം നീ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ നാ​ട്ടി​ൽ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്