ക​രി​ഞ്ചോ​ല​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് ക​നി​വ് ഗ്രാ​മം നി​ര്‍​മി​ച്ച വീ​ടു​ക​ള്‍ കൈ​മാ​റി
Monday, November 18, 2019 12:08 AM IST
താ​മ​ര​ശേ​രി: ക​രി​ഞ്ചോ​ല​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​ട്ടി​പ്പാ​റ ക​നി​വ് ഗ്രാ​മ​ത്തി​ല്‍‌ ക​നി​വ് ഗ്രാ​മം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച അ​ഞ്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ലും എ​ട്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ പ്ര​മാ​ണ​ങ്ങ​ളും കൈ​മാ​റി. എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ സ​ന്ന​ദ്ധ- മ​ത സം​ഘ​ട​ന​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ഹ​ത്ത​ര​മാ​ണെ​ന്നും ദു​രി​ത ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​നി​വ് ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ എം​പി ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി. ഭൂ​മി​യു​ടെ രേ​ഖാ കൈ​മാ​റ്റം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു. ക​നി​വ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ വി.​പി.​ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാം​ഗ്ലൂ​ര്‍ എ​ച്ച്ഡ​ബ്യു​എ ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഹ​സ​ന്‍​കോ​യ ഭ​വ​ന സ​മ​ര്‍​പ്പ​ണം നി​ര്‍​വ്വ​ഹി​ച്ചു. പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ​ഫി​യ അ​ലി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്ലാ​മി സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍.​കെ. അ​ബ്ദു​ല്‍ മ​ജീ​ദ്, ജ​മാ​അ​ത്തെ ഇ​സ് ലാ​മി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഷാ​ക്കി​ര്‍, താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ന​ജീ​ബ് കാ​ന്ത​പു​രം, ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, വാ​ര്‍​ഡ് മെം​ബര്‍ മു​ഹ​മ്മ​ദ് ഷാ​ഹിം, ക​നി​വ് ഗ്രാ​മം പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്റ് ആ​ര്‍.​സി.​സാ​ബി​റ, വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സ്ലം ചെ​റു​വാ​ടി, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് സെ​യ്തൂ​ട്ടി ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.