സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​റ്റ്യാ​ടി​യി​ൽ ഉ​ജ്ജ്വ​ല തു​ട​ക്കം
Monday, November 18, 2019 12:08 AM IST
കു​റ്റ്യാ​ടി: "ഫാ​സ് വോ​ളി 2019 "കെ.​വി. കു​ഞ്ഞ​മ്മ​ദ് മെ​മോ​റി​യ​ൽ ജി​ല്ല സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​റ്റ്യാ​ടി ആ​ദം മാ​സ്റ്റ​ർ സ്മാ​ര​ക ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഴ​യ കാ​ല വോ​ളി​ബോ​ൾ താ​രം കേ​ളോ​ത്ത് സൂ​പ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ല വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി.
പി.​കെ. ന​വാ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ശ്രീ​നി​വാ​സ​ൻ, കെ.​കെ. മൊ​യ്തീ​ൻ കോ​യ, എ.​സി. അ​ബ്ദു​ൾ മ​ജീ​ദ്, സി.​എ​ച്ച്. ഷ​രീ​ഫ്, ന​ബീ​ൽ ക​ണ്ടി​യി​ൽ, കാ​വി​ൽ കു​ഞ്ഞ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ത്രോ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ മ​ജീ​ദ് ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.